ക്രൈം

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂർ: ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ കിഴക്കേ ചാലക്കുടി വെട്ടുകടവ് സ്വദേശി കല്ലുപറമ്പിൽ വീട്ടില്‍ ഷമീറിനെ (37 ) കാപ്പ ചുമത്തി നാടുകടത്തി. അഞ്ച് വധശ്രമകേസ്സുകൾ, ഒരു POCSO കേസ് ഉൾപ്പടെ പതിമൂന്നോളം കേസ്സുകളിൽ പ്രതിയാണ്. 

മാളയിൽ വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ഉൾപെട്ടതിനെ തുടര്‍ന്ന് തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ഒരു വർഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Leave A Comment