ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു
ചാലക്കുടി: ശാസ്താംകുന്ന് ശ്രീമൂലം കിഴക്കര കുന്നി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടന്നു. ഈ കേസ്സില്‍ പ്രതിയായ ഉറുമ്പന്‍കുന്ന് വെള്ളച്ചാലില്‍ ബിബി(24)നെ ചാലക്കുടി എസ്.ഐ. ഷാജു എടത്താടന്‍ അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. ഭണ്ഡാരത്തിന്റെ താഴ് തകര്‍ത്താണ് പണം മോഷ്ടിച്ചത്. സമീപവാസിയായ ബിബിനെ പോലീസ് പിടി കൂടി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം കാണിച്ചു കൊടുക്കുകയുമായിരുന്നു. ക്ഷേത്രമോഷണ കേസ്സുകള്‍ കൂടാതെ മറ്റു പല മോഷണ കേസ്സിലും ബിബിന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Leave A Comment