ക്രൈം

വിസ തട്ടിപ്പ് കേസിലെ പ്രതിയെ കൊടകര പൊലീസ് പിടികൂടി

കൊടകര : വിസ തട്ടിപ്പ് കേസിലെ പ്രതിയെ കൊടകര പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടി. കൊടകര പേരാമ്പ്രയിൽ പ്രവർത്തിച്ചിരുന്ന അഭിലാഷ് ട്രാവൽസ് ഉടമ താഴെക്കാട് തണ്ടിയെക്കൽ വീട്ടിൽ അഭിലാഷ് രാജൻ (39)ആണ് പിടിയിലായത്.

യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 32 പേരിൽ നിന്നായി വ്യാജ വിസ നൽകി ഒരു കോടിയോളം രൂപ തട്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. വ്യാജ വിസ ലഭിച്ചവരിൽ 6 പേർ സൂറിച്ച് എയർപോർട്ടിലും രണ്ട് പേർ ദോഹ എയർപോർട്ടിലും പിടിയിലായി, ജയിലിൽ പോയി. സൂറിച്ചിൽ പിടിയിലായവരുടെ ബന്ധുക്കൾ ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ടിന് നൽകിയ പ്രതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് നടപടി.

ചാലക്കുടി ഡി വൈ എസ് പി ടി എസ് സുനോജിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ കെ ബാബു, സബ് ഇൻസ്‌പെക്ടർ കെ എസ് സുബിന്ദ്, ജി എസ് ഐ മാരായ ടി ഡി അനിൽ, എ കെ സോജൻ, ബിന് പൗലോസ്, എസ് സി പി ഒ മാരായ പി വി രാജു, കെ പി ബെന്നി, സി പി ഒ ഇ എ ശ്രീജിത്ത്‌, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ ഉണ്ടായിരുന്നു.

Leave A Comment