4കിലോ കഞ്ചാവുമായി 3പേരെ എക്‌സൈസ് പിടികൂടി
തൃശ്ശൂർ: മരത്താക്കരയിൽ നിന്നും പുത്തൂരിൽ നിന്നുമായി 4കിലോ കഞ്ചാവുമായി 3പേരെ തൃശ്ശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫ് , കമ്മീഷണർ സ്‌ക്വാഡ് ( CZ ) ഇൻസ്പെക്ടർ ഹരീഷ് സി.യു എന്നിവരും പാർട്ടിയും ചേർന്ന് പിടികൂടി. എക്‌സൈസ് കമ്മിഷണർടെ മധ്യ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മരത്താക്കരയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന 1.250കിലോ കഞ്ചാവുമായി വാത്തിയത്തു വീട്ടിൽ വൈശാഖ് (21/2023), മുരിയാടാൻ പ്രകാശൻ മകൻ ആശിഷ്( 22/2023) എന്നിവരെ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ സഹിതം പിടികൂടുകയും തുടർന്ന് പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ കുറിപ്പും പടിയിൽ നിന്നും 2.750കിലോ കഞ്ചാവുമായി പുത്തൂർ കുറുപ്പുംപടി സ്വദേശി ചരുവിള വീട്ടിൽ രാമചന്ദ്രൻ മകൻ വിനു (29/2023) വിനെ പുത്തൂർ കുറുപ്പും പടിയിൽ നിന്നും പിടികൂടുകയായിരുന്നു .
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു . കേസെടുത്ത പാർട്ടിയിൽ എ ഇ ഐ കിഷോർ , പ്രിവന്റീവ് ഓഫീസർ ടി . ജി മോഹനൻ , കൃഷ് ണപ്രസാദ് എം കെ , ശിവൻ എൻ യു , സിഇഒ മാരായ വിശാൽ പി വി , സനീഷ്കുമാർ ടി എസ് , സിജൊമോൻ , ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.
Leave A Comment