ക്രൈം

നഴ്‌സിംഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം അറസ്റ്റിൽ

തൃശൂർ: നഴ്‌സിംഗ് പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘം അറസ്റ്റിൽ. തൃശൂർ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗം സംഘമാണ് പിടിയിലായത്.

നഴ്‌സിംഗ് അഡ്‌മിഷൻ്റെ പേരിൽ ജോഷിയുടെ സുഹൃത്ത് അഖിൽ തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനായിരുന്നു മർദനം. ജോഷിയാണ് അഖിലിനെ ഇവർക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് ഇവർ അഖിലിന് 18 ലക്ഷം രൂപ നൽകി.

എന്നാൽ പണം കൈപ്പറ്റിയ അഖിൽ മുങ്ങിയതിനെ തുടർന്നാണ് ഇവർ ജോ ഷിയെ തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്‌ച പുലർച്ചെ പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നുമാണ് അഞ്ച് പേർ ജോഷി മാത്യുവിനെ ബലമായി കാറിൽ തട്ടിക്കൊണ്ടുപോയത്.

ജോഷിയുടെ അഞ്ച് പവൻ്റെ സ്വർണാഭരണവും 30,000 രൂപയും പ്രതികൾ കൈക്കലാക്കി പ്രതികൾ രക്ഷപ്പെട്ടു. ജോഷി ചികിത്സ തേടിയ ആശുപത്രിയി ലെ അധികൃതർ കൈമാറിയ വിവരത്തിന് അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ജോഷിയുടെ വലതു കണ്ണിന് താഴെ എല്ലിന് പൊട്ടലുണ്ട്.

Leave A Comment