ക്രൈം

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

കൊരട്ടി: കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട  മുരിങ്ങൂര്‍ മുളളന്‍പ്പാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ജോസഫ് തങ്കച്ചനെ (48)യാണ്  കാപ്പ ചുമത്തി നാടുകടത്തിയത്. 

കൊലപാതകം, രണ്ട് വധശ്രമകേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ  റൂറൽ  ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ ഐ പി എസ്   നൽകിയ ശുപാർശയില്‍  തൃശൂർ  റേഞ്ച് ഡിഐജി  അജിത ബീഗം ഐപി എസ്ആണ്  ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.  ഉത്തരവ് ലംഘിച്ചാൽ  പ്രതിക്ക്  3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.-ലിജോ-ഫോട്ടോ 

Leave A Comment