കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി
കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി കൊണ്ട്രപ്പശ്ശേരി വീട്ടില്‍ റോഹനെയാണ് (36) കാപ്പ ചുമത്തി നാടുകടത്തിയത്. രണ്ട് വധശ്രമക്കേസ്സുകള്‍, ആത്മഹത്യാപ്രേരണ, തട്ടികൊണ്ട് പോകല്‍, കവര്‍ച്ച തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ് റോഹൻ.ചളിങ്ങാട് സ്വദേശിയായ യുവാവിനെ തട്ടികൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കയ്പമംഗലം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സി.എസ്.സൂരജ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് റാഫി ചേനക പറമ്പില്‍, ഷിജു എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
Leave A Comment