ക്രൈം

അടക്ക മോഷണം പതിവാക്കിയ 2 പേർ പിടിയില്‍

കുന്നംകുളം: അടക്ക മോഷണം പതിവാക്കിയ രണ്ടംഗ  സംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വെളിയംകോട് സ്വദേശി  37 വയസ്സുള്ള ഷാജഹാൻ,വടക്കേക്കാട് കല്ലൂർ സ്വദേശി 40 വയസ്സുള്ള സുബി, എന്നിവരാണ് അറസ്റ്റിലായത്.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 7നും  ,ഡിസംബർ 23നും  അക്കികാവ് , കാട്ടകാമ്പാൽ എന്നിവിടങ്ങളിൽ നിന്നാണ്  അടക്ക മോഷണം പോയത്. കാട്ടുകമ്പാൽ സ്രായിക്കടവ് സ്വദേശി  വിജയന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 32,000 രൂപ വിലവരുന്ന 80 കിലോ അടക്കയാണ് മോഷണം പോയത്.  രാത്രി ഒരുമണിക്കും അഞ്ചു മണിക്കും ഇടയിൽ  ആയിരുന്നു  മോഷണം.

അക്കിക്കാവ് സ്വദേശി  രാജ ചന്ദ്രന്റെ  വീട്ടിൽ സൂക്ഷിച്ച 55 കിലോയോളം തൂക്കം വരുന്ന കൊട്ടടക്കയും  മോഷണം പോയിരുന്നു.  ഇരുവരും കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ തൃത്താല പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ മോഷണം നടത്തിയതിന് കേസ് നിലവിലുണ്ട്. അറസ്റ്റിലായി പ്രതികളെ  വൈദ്യ പരിശോധനയ്ക്കുശേഷം  കോടതിയിൽ ഹാജരാക്കി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ രാകേഷ്, സുദേവ്, ആശിഷ്, ശരത്,സുജിത്ത്, സിവിൽ പോലീസ് ഓഫീസർ അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Comment