ക്രൈം

കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള റെയ്‌ഡിൽ എടവിലങ്ങിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊടുങ്ങല്ലൂർ: താലപ്പൊലി ഉത്സവത്തോടനുബന്ധിച്ചുള്ള റെയ്‌ഡിൽ എടവിലങ് കുഞ്ഞയിനി ഭാഗത്ത് നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി. എടവിലങ്  കാതിയാളം  എട്ടുകണ്ടം വീട്ടിൽ  സിതിൻ കൃഷ്ണയെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥും സംഘവും കഞ്ചാവുമായി പിടികൂടിയത്. 

മേഖലയിൽ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും എക്‌സൈസ് സംഘത്തിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചതായി എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ  ടി രാജേഷ്.,ഒ.ബി ശോബിത്ത്. എന്നിവരും ഉണ്ടായിരുന്നു.

Leave A Comment