ബൈക്ക് മോഷണം; കൊടുങ്ങല്ലൂരില്‍ യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ബൈക്ക് മോഷണം-യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള വീട്ടിലെ പോർച്ചിൽ നിന്നും മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസിലെ പ്രതിയായ പത്തൊൻപത് വയസ്സുള്ള എൽതുരുത്ത് കുന്നുംപുറം നെല്ലിപറമ്പത്ത് പ്രവീണിനെ ആണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്ഷം ജനുവരി പതിനഞ്ചാം തിയ്യതി പുലർച്ചെ 2.00 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മേത്തല ശൃംഗപുരം കല്ലഴി രാജീവൻ എന്നയാളുടെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന മോട്ടോർസൈക്കിൾ ആണ് പ്രതി മോഷണം ചെയ്തത് കൊണ്ടുപോയത്. എസ്.ഐ ഹരോൾഡ് ജോർജ്ജ്, ജോഷി, എ.എസ്.ഐ രാജൻ C.T, സി.പി.ഒ ബിനിൽ, വിപിൻ കൊല്ലറ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave A Comment