സ്വകാര്യ ആശുപത്രിയിൽ കയറി ആക്രമണം നടത്തി; രണ്ട് പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ.
ചന്തപ്പുരയിലെ എം.ഐ.ടി ആശുപത്രിയിൽ രാത്രിയിൽ അതിക്രമിച്ചു കയറി അറ്റൻ്ററെയും, ഡ്രൈവറെയും ആക്രമിച്ച കേസിൽ മതിലകം മതിൽമൂല സ്വദേശി പുന്നചാലിൽ 24 വയസുള്ള ജിഷ്ണു, പുതിയകാവ് വൈപ്പിപാടത്ത് 19 വയസുള്ള ഷാഹിദ് എന്നിവരെയാണ് എസ്.ഐമാരായ ഹരോൾഡ് ജോർജ്, കശ്യപൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് വാവക്കാട്, തോമാച്ചൻ, അബീഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി ജിഷ്ണു നിരവധി കേസുകളിലെ പ്രതിയും മതിലകം പോലീസ് സ്റ്റേഷനിൽ കാപ്പ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുള്ളയാളുമാണ്.
Leave A Comment