ക്രൈം

ചാലക്കുടിയില്‍ റോഡിനെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

ചാലക്കുടി: ചാലക്കുടി നഗരസഭയുടെ റോഡിനെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം ഒരാള്‍ക്ക് വെട്ടേറ്റു. ചാലക്കുടി ഐക്യു റോഡില്‍ മേലേത്ത് വീട്ടില്‍ രാജേഷ് (69)നാണ് വെട്ടേറ്റത്. കൈക്ക് വെട്ടേറ്റ രാജേഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാജേഷിന്റെ ഭാര്യയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിനിടയില്‍ പ്രതി രാജേഷിനെ വെട്ടുകയായിരുന്നു.വെട്ടുന്നത് തടയുവാന്‍ ശ്രമിച്ചതിനാല്‍ കൈക്കാണ് രണ്ട് വെട്ടുകളും ഏറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം വെട്ടിയ പ്രതിയായ ഇന്ദുവില്ലയില്‍ സി.എല്‍.ആന്റോയെ നാട്ടൂകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചെങ്കിലും പോലീസ് പ്രതിയെ കസ്റ്റഡയിലെടുത്തില്ലെന്നും പരാതിയുണ്ട്.ഇയാളും ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

നഗരസഭയുടെ ബൈലൈന്‍ റോഡില്‍ പ്രതിയുടെ കാര്‍ കയറ്റിയിട്ട് ഇതുവഴിയുള്ള സഞ്ചാര സ്വതന്ത്ര്യവും തടയുവാന്‍ ആ്‌ന്റോ ശ്രമിക്കുകയും കാര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് വഴക്കും വെട്ടുമെല്ലാം ഉണ്ടാക്കുവാന്‍ കാരണമെന്നും പറയപ്പെടുന്നു. സ്ഥലത്തെത്തിയ പോലീസ് കുറച്ച് കൂടി ജാഗ്രത കാണിക്കുകയും ആന്റോയുടെ കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വാങ്ങി്ക്കുവാന്‍ തയ്യാറായിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 നഗരസഭയുടെ റോഡിന്റെ രണ്ട് വശത്താണ് രണ്ടു പേരുടേയും വീടുകള്‍. നഗരസഭ റോഡ് റീ ടാര്‍ ചെയ്യുാവന്‍ വന്നത് പ്രതിയായ ആന്റോ തടയുകയും റോഡ് തന്റെയാണെന്ന അവകാശ വാദവുമായി രംഗത്ത് വരികയായിരുന്നു.ഇതിനെ തുടര്‍ന്ന് പോലീസടക്കം കേസ് തീര്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങുവാന്‍ തയ്യാറിയിരുന്നില്ലെന്നും പറയുന്നു. രാജേഷിനെ വെട്ടിയ സംഭവത്തില്‍ സി.എല്‍.ആന്‍ോക്കെതിരെ രണ്ട് കേസുകള്‍ എടുക്കുമെന്നും പോലീസ് പറഞ്ഞു.

Leave A Comment