കൊടുങ്ങല്ലൂരിൽ മോഷണ പരമ്പര തുടരുന്നു; ഒരാഴ്ചക്കിടയിൽ മൂന്നാം തവണ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ മോഷണ പരമ്പര തുടരുന്നു. ഒരു ആഴ്ച്ചക്കിടയിൽ മൂന്നാം തവണയാണ് മോഷണം നടന്നത്. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. പുല്ലൂറ്റ് കോഴിക്കടയിൽ സ്റ്റീൽ വേൾഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ മുഹമ്മദലി പറഞ്ഞു. ഓഫീസ് റൂമിൻ്റെ ഷട്ടറിലെയും, ചില്ല് വാതിലിലെയും താഴുകൾ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. സ്ഥാപനത്തിലെ സി.സി ടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യ മറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ഒരു ആഴ്ച്ചക്കിടയിൽ ഇത് മൂന്നാം തവണയാണ് കൊടുങ്ങല്ലൂരിൽ മോഷണം നടന്നത്.
Leave A Comment