ക്രൈം

വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തി; ജീവനക്കാരൻ അറസ്റ്റിൽ

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. ഈസ്റ്റ് കാര്‍ട്ടര്‍ തോംസണ്‍ (36) ആണ് പിടിയിലായത്. വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് പരാതി.

14 വയസ്സുള്ള പെൺകുട്ടി നോർത്ത് കാരലൈനയിൽനിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിന്റെ ശുചിമുറിയിൽ ക്യാമറ ഓൺചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം എയർലൈൻ‌സിനെതിരെ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നത്. 

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നത്. ഇത്തരത്തിലുള്ള ദുരനുഭവം ഈ കമ്പനിയുടെ പല വിമാനങ്ങളില്‍ യാത്ര ചെയ്ത 4 പെണ്‍കുട്ടികള്‍ക്കുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് തോംസണെതിരെ കേസെടുത്തു.

Leave A Comment