ക്രൈം

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ചേര്‍ത്തല: ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കടക്കരപ്പള്ളി സ്വദേശി ആരതി ആശുപത്രിയില്‍. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഭര്‍ത്താവ് ശ്യാംജിത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പരുക്ക് ഗുരുതരമായതിനാല്‍ ആരതിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആക്രമണത്തില്‍ ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.

Leave A Comment