ചേര്‍പ്പില്‍ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ
ചേര്‍പ്പ്: 20 ഗ്രാം എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയിൽ.മൂന്നുപീടിക സ്വദേശി ഷിവാസ്, പാലക്കാട് നെന്മാറ സ്വദേശി ബ്രിജിത എന്നിവരാണ് പിടിയിലായത്. ചൊവ്വൂർ അഞ്ചാംകല്ലില്‍ വെച്ചാണ് ഇരുവരും ചേര്‍പ്പ് പോലീസിന്‍റെ പിടിയിലായത്.പിടികൂടിയ സിന്തറ്റിക് മയക്കുമരുന്നിന് കേരളത്തിൽ ഒരു ലക്ഷം രൂപയോളം വിലവരും. പിടികൂടിയ മയക്കുമരുന്ന് പ്രതികൾ തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതികൾ തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികൾ ആണ്.
അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂർ നിന്നുമാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നത് എന്ന് അറിവായിട്ടുണ്ട്. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Leave A Comment