ക്രൈം

ഭര്‍ത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

റാന്നി: ഭര്‍ത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ ശാന്ത (50)യാണ് പമ്ബ പോലീസിന്റെ പിടിയിലായത്.

ഇവരുടെ ഭര്‍ത്താവ് രത്നാകരന്‍ (53) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വീടിന്റെ അടുക്കളയില്‍ കിടന്ന വിറകുകഷ്ണം എടുത്ത് ശാന്ത രത്നാകരന്റെ തലയ്ക്കും മുഖത്തും പലതവണ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൊച്ചുമകനും മറ്റും ചേര്‍ന്ന് നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രത്‌നാകരന്‍ സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം.


Leave A Comment