റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടി. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ് മുഷ്താക്ക് (20), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ് റാഷിദ് (27) എന്നിവരെയാണ് പിടികൂടിയത്.എക്സൈസും റെയിൽവെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.
Leave A Comment