ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണം പിടി കൂടി
നെടുമ്പാശ്ശേരി: ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430 ഗ്രാം സ്വർണം നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് പിടി കൂടി. ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനാണ് സ്വർണം കൊണ്ടു വന്നത്.
മറ്റ് ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നി ദേഹപരിശോധന നടത്തുകയായിരുന്നു.
Leave A Comment