എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
എറണാകുളം: ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എയുമായി കാറിലെത്തിയ മാഞ്ഞാലി മാട്ടുപുറം സ്വദേശികളായ മൂന്ന് യുവാക്കളെ എറണാകുളത്ത് നിന്നെത്തിയ സ്പെഷ്യൽ സ്ക്വോഡ് സംഘം പിടികൂടി.
പറവൂരി നടത്തുള്ള മാഞ്ഞാലി മാട്ടുപുറം സ്വദേശികളായ ശ്രാവൺ,മുബാറക്, സുഹൈൽ എന്നിവരാണ് സ്പെഷ്യൽ സ്കോഡ് സംഘത്തിൻ്റെ വലയിൽക്കുരുങ്ങി
യത്.
പിടിയിലായവരിൽ സുഹൈൽ ഗൾഫിൽ ജോലിയുള്ളയാളാണ്. രണ്ടാഴ്ച മുമ്പാണ് സുഹൈൽ നാട്ടിലെത്തിയത്.
ആഘോഷിക്കാൻ വേണ്ടി കാറിൽ ബാംഗ്ലൂരിലേക്ക് പുറപ്പെട്ട മൂവർ സംഘം തിരികെ പോരുമ്പോഴാണ് മയക്കുമരുന്ന് വാങ്ങിയത്.
ഇവർ സഞ്ചരിച്ച കാറിൽ നിന്നും 40 ഗ്രാം എം.ഡി.എം. എ ആണ് കണ്ടെടുത്തിട്ടുള്ളത്. എറണാകുളം സ്പെഷ്യൻ സ്കോഡ് എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ മുതൽ നെടുമ്പാശേരി അത്താണി മുതൽ മാഞ്ഞാലി പാലം വരെ അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്കായി നിരീക്ഷണത്തിലായിരുന്നു.
അത്താണിയിൽ വച്ച് പിടികൊടുക്കാതെ പോന്ന കാറിനെ മാഞ്ഞാലിയിൽ പാലത്തിന് സമീപം കാത്ത് നിന്നിരുന്ന പോലീസ് സംഘം സാഹസികമായ് തടഞ്ഞിട്ടാണ് പ്രതികളെ പിടികൂടിയത്.
Leave A Comment