കണ്ണിൽ മുളക് പൊടി വിതറി മോഷണ ശ്രമം, യുവതി പിടിയിൽ
കയ്പമംഗലം: ചാമക്കാലയിൽ കണ്ണിൽ മുളക് പൊടി വിതറി വയോധിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടിൽ സുബിത (34) യെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെയാണ് അയൽവാസിയായ കൊച്ചിക്കാട്ട് വീട്ടിൽ സത്യഭാമയുടെ മാലപൊട്ടിച്ചെടുത്തത്.വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കി കൊണ്ടിരുന്ന സത്യഭാമയുടെ പുറകിലൂടെയെത്തിയ സുബിത, മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണിൽ മുളകുപൊടി വിതറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മുളക്പൊടി ലക്ഷ്യം മാറി നെറ്റിയിൽ
വീണതിനാൽ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവെച്ചതോടെ യുവതി മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നിർദ്ദേശാനുസരണം എസ്.ഐ മാരായ കെ.എസ്.സൂരജ്, സജീഷ്, വി.എം.ബിജു, പി.വി.ഹരിഹരൻ, എ.എസ്.ഐ പി.കെ. നിഷി, സീനിയർ സി.പി.ഒ മാരായ മുഹമ്മദ് റാഫി, പ്രിയ, സി.പി.ഒ ഗിൽബർട്ട് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment