ക്രൈം

നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണത്തില്‍ കൃത്രിമം കാണിച്ച പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍

ത്യശ്ശൂര്‍: ഗുരുവായൂരില്‍ നിക്ഷേപകരില്‍ നിന്നും സ്വീകരിച്ച പണത്തില്‍ കൃത്രിമം കാണിച്ച പോസ്റ്റ് മാസ്റ്റര്‍ അറസ്റ്റില്‍. കുന്നംകുളം കിഴൂര്‍ സ്വദേശി മനു ഉണ്ണികൃഷ്ണനാണ് ഗുരുവായൂര്‍ പോലിസിന്റെ പിടിയിലായത്.

പൊതു ജനങ്ങളില്‍ നിന്നും സേവിങ്‌സ് ബാങ്ക് ,ഫിക്‌സഡ് ഡെപ്പോസിറ് ,റെക്കറിംഗ് ഡെപ്പോസിറ് എന്നീ വിഭാഗങ്ങളിലായി നിക്ഷേപം സ്വീകരിച്ചു നിക്ഷേപകരറിയാതെ പല ഫോമുകളിലും ഒപ്പിട്ടു വാങ്ങിങ്ങുകയായിരുന്നു.

ഇത്തരത്തില്‍ 726000 രൂപയോളം രൂപയാണ് കൃത്രിമം കാണിച്ചു പ്രതി കൈക്കലാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നും കൃത്രിമം കാണിച്ചു പ്രതി തുക കൈക്കലാക്കിയതായി വക്ത്യമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

Leave A Comment