ക്രൈം

സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. പ്രതികൾ കസ്റ്റഡിയിൽ എന്നു സൂചന.

കൊല്ലം കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തി കൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്.

നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കള്‍ ഇരുവരെയും തടഞ്ഞു നിറുത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നബീലും സുഹൃത്തും കണ്ണനല്ലൂർ പൊലീസില്‍ പരാതി നല്‍കി. പിന്നീട് വിവരം നവാസിനെ ഫോണില്‍ അറിയിച്ചു. രാത്രി 10 ന് നവാസ് മുട്ടക്കാവില്‍ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. നബീലിനെ മർദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നില്‍ നിന്ന് നവാസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. 

പ്രതികൾ പിടിയിലായതായി സൂചനയുണ്ട്. മൃതദേഹം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂർ പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Comment