ക്രൈം

ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം

ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. നിലവിളക്ക്, ഉരുളി ഉൾപ്പെടെയുളള പാത്രങ്ങൾ കവർന്നു. ശ്രീനാരായണ വായനശാലക്ക് സമീപം മേനോത്ത് മാധവൻ മകൻ രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ കുടുംബ സമേതം വിദേശത്താണ്. അടച്ചിട്ട വീടിന്റെ പുറകു വശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്. 

വീടിനകത്തുണ്ടായിരുന്ന രണ്ട് നിലവിളക്ക്, വലിയ കുട്ടകം, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് കവർന്നത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മോഷണം നടന്നിട്ടുളളതെന്ന് പറയുന്നു. രണ്ട് നാടോടി സ്ത്രീകളെ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന രതീഷിന്റെ സഹോദരൻ രമേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര വർഷം മുമ്പും ഇതേ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. കയ്പമംഗലം പോലീസിൽ പരാതി നൽകി. സി.വി.സെന്ററിനടുത്ത് ഒരു വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

Leave A Comment