യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
മതിലകം: ശ്രീനാരായണപുരം പള്ളിനട സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പനങ്ങാട് പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധിഖ് (26) നെയാണ് ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവിൻമേൽ മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ.ഷാജി
അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് മതിലകം, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി, പീച്ചി, മൂവാറ്റുപുഴ എന്നീ പോലീസ് സ്‌റ്റേഷനുകളിലായി അടിപിടി, കവർച്ച, പോക്സോ, വധശ്രമം ഉൾപ്പെടെ എട്ടോളം കേസുകളുണ്ട്. 2024 സെപ്തംബർ മാസം പീച്ചിയിൽ വെച്ച് രണ്ടര കിലോ സ്വർണം കവർച്ച ചെയ്ത കേസിൽ ജയിലിലായിരുന്ന സിദീഖ് 2025 ജനുവരി ഒന്നിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് കൂട്ടുകാരുമൊത്ത് നൈറ്റ് പാർട്ടി സംഘടിപ്പിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
Leave A Comment