ക്രൈം

കൊടുങ്ങല്ലൂരിൽ യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടവിലങ്ങ് സ്വദേശി 39 വയസുള്ള കൊണ്ടിയാറ സഹിൻ ദേവിനെയാണ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 13ന്പോളക്കുളത്ത് ബാറിൻ്റെ പരിസര ത്തായിരുന്നു സംഭവം.

കാട്ടാകുളം സ്വദേശി ഈശ്വരമംഗലത്ത് അരുൺദേവിനെയാണ് ഇയാൾ ഉൾപ്പടെയുള്ള സംഘം ആക്രമിച്ചത്. എസ്.ഐ സാലിം, പ്രൊബേഷൻ എസ്.ഐ വൈഷ്ണവ്, സി.പി.ഒ ഗിരീഷ്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻ്റ് ചെയ്തു.നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു

Leave A Comment