ക്രൈം

ഭാര്യയെ കമൻ്റടിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെയും മകളെയും പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഭാര്യയെ കമൻ്റടിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെയും, മകളെയും ബൈക്കിടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂറ്റ് പൊയ്യപ്പറമ്പിൽ അഖിൽ രാജിനെയാണ് സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്.

സ്കൂട്ടറിൽ പോകുകയായിരുന്ന കാവിൽക്കടവ് സ്വദേശി ഉണ്ണികൃഷ്ണനെയും സ്കൂൾ വിദ്യാർത്ഥിനിയായ മകളെയുമാണ് ഇയാൾ ബൈക്കിടിച്ച് വീഴ്ത്തിയത്. അപകടത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു.

സുഹൃത്തുക്കളോടൊപ്പം ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന ഉണ്ണികൃഷ്ണൻ്റെ ഭാര്യയെ അഖിൽ രാജ് കളിയാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതി മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തു.

Leave A Comment