ക്രൈം

ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ആളിൽ നിന്നും കഞ്ചാവ് പിടികൂടി

കൊടുങ്ങല്ലൂരിൽ മൊബൈൽ ഫോൺ കൊണ്ട് ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ ആളിൽ നിന്നും കഞ്ചാവ് പിടികൂടി.
പഴയന്നൂർ തവളത്തിങ്ങൽ 38 വയസുള്ള ഷക്കീറിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്.

 അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്തർക്കത്തിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവറായ ആല സ്വദേശി ഉണ്ണികൃഷ്ണനെ ഇയാൾ ആക്രമിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ചതിനും, കഞ്ചാവ് കൈവശം വെച്ചതിനുമായി ഇയാൾക്കെതിരെ പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave A Comment