കൊടുങ്ങല്ലൂരിൽ കള്ളനോട്ട് മാറാൻ ശ്രമിക്കവെ എറണാകുളം സ്വദേശി പോലീസിന്റെ പിടിയിൽ
കൊടുങ്ങല്ലൂർ: ഉത്സവ കച്ചവടക്കാരനെ കബളിപ്പിച്ച് കള്ളനോട്ട് ചിലവഴിക്കാൻ ശ്രമിക്കവെ എറണാകുളം സ്വദേശി പോലീസിൻ്റെ പിടിയിലായി. തുരുത്തിപ്പുറം ചിറയത്ത് വീട്ടിൽ 20 വയസുള്ള ആൽഫ്രഡിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ അറസ്റ്റ് ചെയ്തത്.താലപ്പൊലി ആഘോഷത്തിൻ്റെ ഭാഗമായി വടക്കെ നടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുകയായിരുന്ന തേനി സ്വദേശിയായ വിഗ്നേഷിനെ കബളിപ്പിച്ച് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
ആൽഫ്രഡിൻ്റെ ബാഗിൽ നിന്നും
ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകളും, ഇയാളുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻറർ, പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തു.
സബ്ബ് ഇൻസ്പെക്ടർ. സാലിം,
ഗ്രേഡ് എസ്.ഐ രാജേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment