കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: താലപ്പൊലി ആഘോഷം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ അഞ്ച് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ. ശ്രീനാരായണപുരം ആല സ്വദേശികളായ ചാ ണാശേരി മണിലാൽ(37), എടച്ചാലിൽ കൃഷ്ണചന്ദ്രൻ (25), ചൂരപ്പെട്ടി രാഹുൽ (24), എടവിലങ്ങ് ചാ ണാശേരി മിഷാൽ (22), കോതപറമ്പ് തളിയാശേരി കാർത്തിക് (25) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകനായിരുന്ന തണ്ടാംകുളം പരേതനായ കരിനാട്ട് സുരേഷിന്റെ മകൻ അമൽ (20) നെയാണ് സംഘം മർദ്ദിച്ച് പരിക്കേല്പിച്ചത്.തലക്കും ദേഹത്തും പരിക്കേറ്റ യുവാവ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിരയായ അമൽ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്ന പ്രചരണം ശരിയല്ലെന്നും, ഇയാൾ മറ്റൊരു കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നും പാലപ്പെട്ടി ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത് അറിയിച്ചു.
Leave A Comment