ക്രൈം

കൊടുങ്ങല്ലൂർ പെട്രോൾ പമ്പിൽ വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ:  പെട്രോൾ പമ്പിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. മേത്തല കാട്ടാകുളം തേക്കിലക്കാട്ടിൽ പ്രവീൺ, മേത്തല അഞ്ചപ്പാലം തേവാലിൽ ഹരികൃഷ്ണൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് കോട്ടുവള്ളി കാണക്കാട്ടുശേരി അജീഷ് എന്നയാളെ വാക്ക് തർക്കത്തെ തുടർന്ന് പ്രതികളും കൂട്ടരും അക്രമിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ സാലീം, മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

Leave A Comment