ക്രൈം

ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. മതിലകം ആലി പറമ്പിൽ അൽത്താഫിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത് . പടാകുളത്ത് ജനുവരി പതിനേഴിന്‌ നിതീഷ് കൃഷ്ണൻ, ജീഷ്ണുവും ജിഷ്ണുവിൻ്റെ മക്കളുമൊന്നിച്ച് ബൈക്കിൽ പോകുന്ന സമയം ബൈക്ക് തടഞ്ഞു നിർത്തി കരിങ്കല്ലു കൊണ്ട് മുഖത്തടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

 ഇൻസ്പെക്ടർ അരുൺ ബി കെയുടെ നേതൃത്വത്തിൽ എസ്.ഐ സാലീം, എസ്.ഐ സജിൽ, എസ് .ഐ രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനിൽ, സുബീഷ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാർ, ലിജു, ബിജു, നിഷാന്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ, മതിലകം, നെടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൽത്താഫ്.

Leave A Comment