ക്രൈം

അഴീക്കോട് മുനക്കൽ ബീച്ചിൽ കച്ചവട സ്ഥാപനങ്ങളിൽ മോഷണം

കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ കച്ചവട സ്ഥാപനങ്ങളിൽ മോഷണം, ഇരുപത്തി അയ്യായിരത്തോളം രൂപയും കച്ചവട സാധനങ്ങളും കവർന്നു. മുനക്കൽ ബീച്ചിനകത്ത് കച്ചവടം നടത്തുന്ന ഏഴ് കടകളിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ എത്തിയ കച്ചവടക്കാരാണ് മോഷണവിവരം അറിഞ്ഞത്, അഴീക്കോട് സ്വദേശി മരത്താന്തറ സഗീർ, ജമീല, ദേവൻ, സുഹറ, നിയാസ്, സുരേഷ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുനക്കൽ ബീച്ചിൽ മുൻപും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്.

Leave A Comment