ക്രൈം

മദ്യലഹരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ: തുണിക്കടയിലെ സെക്യൂരിറ്റി ജോലി ചെയ്യുന്ന എറിയാട് ചള്ളിയിൽ വീട്ടിൽ ഗിരീശനെ ( 54) മദ്യ ലഹരിയിൽ കമ്പി വടി ഉപയോഗിച്ച് ഗുരുതരമായി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. എടവിലങ്ങ്, കണിച്ചുകുന്നത്ത് വീട്ടിൽ 45 വയസുള്ള ജോബിനെയാണ് കൊടുങ്ങല്ലൂർ പോലിസ് അറസ്റ്റ് ചെയ്തത്.  

ഗിരീശന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ് ജോബ് ഗിരീശനെ ആക്രമിച്ചത്.

ജോബ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകകേസും 3 അടിപിടി കേസുകളും അടക്കം 11 ക്രിമിനൽ കേ പ്രകളിലെ പ്ര തിയാണ്

കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജിൽ.കെ.ജി , ബാബു, സെബി , എഎസ് ഐ സുമേഷ് ബാബു, സീനിയർ സിവിൽ പോലിസ് ഓഫിസർ ​ഗിരീഷ്, സിവിൽ പോലിസ് ഓഫിസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Leave A Comment