കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊരട്ടി: നിരോധിത മയക്കുമരുന്നായ ഗഞ്ചാവുമായി മേലൂർ പൂലാനി സ്വദേശിയായ 28 വയസുള്ള പ്രണവ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പതിനാല് ഗ്രാം കഞ്ചാവ് പിടികൂടി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. , സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ് പ്രതി പിടിയിലായത്.
മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനു സമീപം സംശയാസ്പദമായി നിന്നിരുന്ന പ്രണവിനെ പരിശോധിച്ചതിൽ വസ്ത്രത്തിനുള്ളിൽനിന്നാണ് ഗഞ്ചാവ് കണ്ടെടുത്തത്. മുൻപും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പ്രണവ്.
കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജു ഒ.ജി, എഎസ്ഐ ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോമി ടി.വി എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment