ക്രൈം

അന്തർ സംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ

ചേർപ്പ്: അന്തർ സംസ്ഥാന വാഹന മോഷണത്തിൽ ,തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കം 5 പേർ അറസ്റ്റിൽ, പ്രതികളിൽ നിന്നും 5 വാഹനങ്ങൾ കണ്ടെടുത്തു, ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാനുകൾ, ഒരു കാർ എന്നിവയാണ്  കണ്ടെടുത്തത്. 

രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച്‌  കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അന്തർ സംസ്ഥാന വാഹന മോഷ്ടാക്കളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി, ബി  കൃഷ്ണകുമാർ ഐപിഎസ്  രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25 ), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33 ), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38 ), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35 ) നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30 ) എന്നിവരാണ് പിടിയിലായത്.

ഇരിങ്ങാലക്കുട DYSP കെ.ജി.സുരേഷ്, ചേർപ്പ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാരായ  എംഅഫ്സൽ, സജിപാൽ, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, ഗോകുൽദാസ്,  ചാലക്കുടി DYSP കെ.സുമേഷ്, കൊടകര ഇൻസ്പെക്ടർ പി.കെ.ദാസ്,  എസ്.ഐ. മാരായ സ്റ്റീഫൻ, മൂസ, റോയ് പൌലോസ്, എസ്.സി.പി.ഒ.റെജി, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘങ്ങളിൽ ഉണ്ടായിരുന്നത്

Leave A Comment