സ്കൂട്ടറിന് പിറകിൽ നായയെ കെട്ടിവലിച്ചു ക്രൂരത; നാട്ടുകാർ ഇടപെട്ട് നായയെ രക്ഷിച്ചു
തൃശ്ശൂർ: നായയുടെ നേരെ ക്രൂരത. നാട്ടുകാർ ഇടപെട്ട് നായയെ രക്ഷിച്ചു. സ്കൂട്ടറിന് പിറകിൽ നായയെ കെട്ടിവലിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. തൃശ്ശൂർ തൈക്കാട്ടുശ്ശേരിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. വല്ലച്ചിറ ഭാഗത്തുനിന്നും സ്കൂട്ടറിന്റെ പിറകിൽ കെട്ടിയ നിലയിൽ നായയെ വലിച്ചു കൊണ്ടുവരികയായിരുന്ന യുവാവിനെ തൈക്കാട്ടുശ്ശേരി സെൻററിൽ വച്ച് ഒരു കൂട്ടം യുവാക്കൾ തടഞ്ഞു നിർത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ വണ്ടി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ഒല്ലൂർ പോലീസിൽ പരാതി നൽകി.മൃഗസ്നേഹിയായ ബിജു കപ്പറത്തിൻ്റെ നേതൃത്വത്തിൽ പോസ് പ്രവർത്തകരെത്തി നായയെ മണ്ണുത്തിയിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മേലാസകലം ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ഒല്ലൂർ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിൽ എടുത്തു. ഒളിവിൽ പോയ യുവാവ് തൈക്കാട്ടുശ്ശേരി സ്വദേശിയാണെന്ന് നാട്ടുകാർ പറഞ്ഞു.
Leave A Comment