ക്രൈം

തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍:  വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചേരി മരിയാപുരം സ്വദേശി സിബി (34) ആണ് പിടിയിലായത്.

ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. കേന്ദ്രത്തില്‍ നിന്നിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിന്നിലെ സീറ്റില്‍ ഇരുന്നായിരുന്നു നഗ്നതാ പ്രദര്‍ശനം.

Leave A Comment