ക്രൈം

ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: ഇന്റർനെറ്റിൽ നോക്കി പഠിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ഫ്ലാറ്റിൽ കഞ്ചാവു ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി സ്വദേശി അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി സ്വദേശിനി അപർണ (24) എന്നിവരാണ് പിടിയിലായത്. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിൽ ഇവർ വളർത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി.

കാക്കനാട് നിലംപതിഞ്ഞമുകൾ ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയോടു ചേർന്നാണ് ചെടി വളർത്തിയിരുന്നത്. ചെടിക്ക് ആവശ്യത്തിനു വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളിൽ എങ്ങനെ കഞ്ചാവു വളർത്താം എന്ന് ഇന്റർനെറ്റിൽ നോക്കി പഠിച്ച ശേഷമാണ് ഇവർ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി.

ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ പരിശോധന.

Leave A Comment