മാളയില്‍ അനധികൃത മദ്യവില്പന; ഒരാളെ എക്‌സൈസ് പിടികൂടി
മാള : അനധികൃതമായി മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് പിടികൂടി . മാള ചക്കാംപറമ്പ് സ്വദേശി കദളിപറമ്പിൽ സുരേഷിനെ (56) ആണ് വീട്ടിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മാള എക്‌സൈസ് അറസ്റ്റ് ചെയ്തത്. 5 ലിറ്റർ മദ്യം ഇയാളിൽ നിന്നും കണ്ടെടുത്തു.വീട്ടിലും ഹോണ്ട ഡിയോ സ്കൂട്ടറിലും ആണ് ഇയാൾ മദ്യവില്പന നടത്തിയിരുന്നത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ഇൻസ്‌പെക്ടർ കെ മണികണ്ഠന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും
Leave A Comment