പെൺകുട്ടികളോട് ലൈംഗിക ചേഷ്ട കാണിച്ച യുവാവ് പോലീസ് പിടിയിൽ
മാള : മാള ബസ് സ്റ്റാന്റിൽ സ്ത്രീകളോട് ലൈംഗികചേഷ്ട കാണിച്ച യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. ചിലങ്ക സ്വദേശിയായ വാഴയ്ക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം (29) ആണ് അറസ്റ്റിൽ ആയത്. ബസ് സ്റ്റാന്റിൽ നിന്നും മാള പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ജൂണിൽ എഎസ്‌ഐ ചമഞ്ഞു കോളജ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതുൾപ്പെടെ ഇയാൾക്കെതിരെ മാള പോലീസ് സ്റ്റേഷനിൽ 2 കേസുകൾ നിലവിലുണ്ട്.
Leave A Comment