പുത്തൻചിറയിലെ ഷാപ്പ് തകർത്ത സംഭവം : മൂന്നുപേർ അറസ്റ്റിൽ
പുത്തൻചിറ: ആനപ്പാറയിലെ കള്ള് ഷാപ്പിന്റെ ഉൾവശം സംഘം ചേർന്ന് തല്ലിത്തകർത്തവരെ മാള പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികൾ ഷാപ്പ് അടിച്ചു തകര്‍ത്തത്. പണം നൽകിയതിനു ശേഷം പോയ പ്രതികള്‍ തിരികെയെത്തുകയും കണ്ണട കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അസഭ്യം പറഞ്ഞ് ഷാപ്പിലുള്ള കസേരകളും കുപ്പികളും തല്ലി തകർക്കുകയായിരുന്നു.
വെള്ളൂർ കാരാഞ്ചേരി സെന്തിൽ (39),പുല്ലൂറ്റ് കുറ്റിപറമ്പിൽ നിഖിൽ (34), കുണ്ടൂർ പൊളിക്കത്തറ ബോബൻ(42) എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.
മാള എസ് എച്ച്ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്ഐ നീൽ ഹെക്ടറും സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave A Comment