വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തൃശൂര്‍: ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. അൻപതിലേറെ സ്റ്റാമ്പുകളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി സംഗീത് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
അതിമാരകമായ കാലിഫോര്‍ണിയന്‍ സണ്‍ഷൈന്‍ വിഭാഗത്തില്‍ പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ആണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു.
Leave A Comment