മ ധ്യവയസ്കരെ ആക്രമിച്ച് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആളൂർ:അവിട്ടത്തുരിൽ മധ്യവയസ്കരെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രതി പിടിയിലായി . അവിട്ടത്തൂർ അമ്പാടത്ത് വീട്ടിൽ സായ് കൃഷ്ണ (31 )നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിൻറെ നേതൃത്തത്തിൽ അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് സായ്കൃഷ്ണയെ പോലീസ് സംഘം പിടികൂടിയത്.
അവിട്ടത്തൂർ സ്വദേശികളായ ബാബു, സിജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ബന്ധുവിന്റെ വീട്ടു മതിലിൽ കയറിയിരുന്ന് മദ്യത്തിനും മയക്കുമരുന്നു ലഹരിയിലായിരുന്ന പ്രതികൾ ബഹളമുണ്ടാക്കുന്നത് ഇവർ വിലക്കിയിരുന്നു. ആ സമയം അവിടെ നിന്നു പോയ പ്രതികൾ അല്‌പസമയത്തിനുള്ളിൽ സംഘടിച്ചെത്തി റോഡരികിൽ നിൽക്കുകയായിരുന്ന ബാബുവിനേയും, സിജേഷിനേയും ബിയർ കുപ്പി കൊണ്ടും മരവടി കൊണ്ടും തലയ്ക്കടിച്ചു വീഴ്ത്തി മൃഗീയമായി ആക്രമിച്ചു. നിലത്തുവീണ ഇവരെ പ്രതിരോധിക്കാൻ പോലും കഴിയാത്ത വിധം അടിക്കുകയും ചവിട്ടുകയും ചെയ്തു .
ഗുരുതര പരുക്കുകളോടെ ബാബു അങ്കമാലി അപ്പോളോ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. സിജേഷിനും സാരമായ പരി ക്കുകൾ ഉണ്ട്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടായിരുന്നു.
പ്രതികൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
പ്രധാന പ്രതികളിൽ 2 പേർ ഒളിവാണ്. അറിസ്റ്റിലായ സായ് കൃഷ്ണയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ,ആളൂർ എസ്.ഐ. കെ.എസ് സുബിന്ത് , എ.എസ്.ഐ.മാരായ കെ.ടി.ജോഷി, ടി.ആർ. എം.എസ്.പ്രദീപ്, ദാസൻ മുണ്ടയ്ക്കൽ,ബാബു (സ്പെഷ്യൽ ബ്രാഞ്ച്)സീനിയർ സി.പി.ഒ മാരായ മനോജ്, ഇ.എസ്.ജീവൻ. സോണി സേവ്യർ , സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരും അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു .
Leave A Comment