ക്രൈം

മാപ്രാണം കൊലപാതകക്കേസ് ; പ്രതിയുടെ ജാമ്യം റദ്ദാക്കി

മാപ്രാണം വർണ്ണ തിയ്യേറ്ററിലെ പാർക്കിംഗ് തർക്കത്തെ തുടർന്ന് ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ  മൂന്നാംപ്രതി നെന്മണിക്കര കോപ്പാട്ടിൽ കെ എസ് ഗോകുലിന്റെ (27) ജാമ്യം കോടതി റദ്ദാക്കി.തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ പാഴായി സ്വദേശിയുടെ വീട്ടിൽ ഗോകുൽ രണ്ടു പ്രതികൾക്കൊപ്പം ആയുധങ്ങളുമായെത്തി രാത്രി അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയിരുന്നു.ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുകയും മൂന്നു കേസുകളിൽ കൂടി  പ്രതിയാവുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട സ്റ്റേഷൻ ഹൗസ് ഓഫീസർ ജാമ്യം റദ്ദാക്കാൻ അപേക്ഷിക്കുകയായിരുന്നു.പ്രോസിക്യൂഷനു വേണ്ടി കെ ബി സുനിൽകുമാർ ഹാജരായി

Leave A Comment