ക്രൈം

പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു

വെള്ളാങ്കല്ലൂരില്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീയുടെ  മാല പൊട്ടിച്ചു. വെള്ളാങ്കല്ലൂര്‍ പള്ളിയില്‍ ദുഖവെള്ളിയാചരണത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി ബാബുവിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് ആഢംബര ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്ന് കടഞ്ഞത്. 

ഇന്ന്  രാവിലെയാണ് സംഭവം. പള്ളിയില്‍ നിന്നും വീട്ടിലേയ്ക്ക് പോവുകയായിരുന്ന സ്ത്രികളെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ഹെല്‍മെറ്റ് വച്ച് കൊണ്ട് തന്നെ പിന്‍തുടരുകയായിരുന്നുവെന്നും റോഡരികിലെ മാവില്‍ അത് വഴി പോയ ലോറി തട്ടിയപ്പോള്‍ നിലത്ത് വീണ മാങ്ങ പെറുക്കാന്‍ കുനിഞ്ഞ സമയത്ത് ഹെല്‍മെറ്റ് ധരിച്ചയാള്‍ റാണിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സി സി ടി വി ക്യാമറകള്‍ അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Leave A Comment