ക്രൈം

എംഡിഎംഎയും കഞ്ചാവുമായി 4 പേർ പിടിയിൽ

വെള്ളാങ്ങല്ലൂർ:അതിമാരക മരുന്നായ  എംഡിഎംഎ യും കഞ്ചാവുമായി 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തത്  വധശ്രമം,പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകളിലെ  പ്രതികള്‍.കാറളം പുല്ലത്തറ പെരുമ്പിള്ളി സുമേഷ്,ആനന്ദപുരം ഞാറ്റുവെട്ടി അനുരാജ്,ഇടത്തിരിഞ്ഞി അരിമ്പുള്ളി നിധിന്‍,വെള്ളാങ്ങല്ലൂർ  വെല്ലിത്തേരി നൗഫല്‍ എന്നിവരെയാണ് തൃശ്ശൂർ റൂറൽ ഡാന്‍സാഫ് ടീമും സംഘവും അറസ്റ്റ് ചെയ്തത്.ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കു മരുന്നാണ് പ്രതികളില്‍ നിന്നും  പിടികൂടിയത്.പിടിയിലായ പ്രതികളിൽ സുമേഷ്  വധശ്രമം, പിടിച്ചുപറി കേസിലെ പ്രതിയും, അനുരാജ് കൊടകര, പുതുക്കാട്, ആളൂർ പോലീസ് സ്റ്റേഷനുകളിലെ വിവിധ ക്രിമിനൽ കേസുകളിലെയും പ്രതിയാണ്.

  പിടിയിലായ പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയതിന്റെ ഉറവിടവും, വിൽപന നടത്തിയ ആളുകളെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി   ഷാജ് ജോസിൻ്റെ നേതൃത്വത്തിൽ ഡാന്‍സാഫ്  സിഐ ബി.കെ. അരുൺ , കാട്ടൂർ ഐഎസ്എച്ച്ഓ  ഹൃഷികേശൻ നായർ ,തൃശ്ശൂർ റൂറൽ  ഡാന്‍സാഫ് എസ്ഐ വി.ജി സ്റ്റീഫൻ , ഡാന്‍സാഫ് ടീം അംഗങ്ങളായ  സി.എ. ജോബ്,ടി.ആര്‍. ഷൈൻ., ഷറഫുദ്ധീൻ, ലിജു ഇയ്യാനി, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Leave A Comment