ക്രൈം

കഞ്ചാവ് ചെടികൾ കണ്ടെത്തി

കൊടുങ്ങല്ലൂർ : എറിയാട്  എരുമക്കോറയിൽ  ഒഴിഞ്ഞ പറമ്പിൽ നിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കണ്ടെത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥ്‌.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ കണ്ടെത്തിയത്. ഈ പ്രദേശത്ത് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പല പ്രതികളും വന്നു പോകുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി ബെന്നി., സിവിൽ എക്‌സൈസ് ഓഫീസർമാരായ അഫ്സൽ.എസ്, രിഹാസ്.എ.എസ് എന്നിവരും ഉണ്ടായിരുന്നു.

Leave A Comment