ക്രൈം

രാത്രികാലങ്ങളില്‍ കടകള്‍ കുത്തിതുറന്ന് മോഷണം; പ്രതി പിടിയിൽ

വലപ്പാട്:രാത്രികാലങ്ങളില്‍ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി വരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു  . വാടാനപ്പിള്ളി പുതിയ വീട്ടിൽ  ബഷീറിനെയാണ്  വലപ്പാട് പോലീസ് പിടികൂടിയത് .
 കൊടുങ്ങല്ലൂർ  ഡിവൈഎസ്പി സലീഷ്  എന്‍.ശങ്കരന്റെ മേൽനോട്ടത്തിൽ വലപ്പാട് പോലീസ് ഇന്‍സ്പെക്ടര്‍ സുശാന്ത്.കെ.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ  പിടികൂടിയത് .

 ബഷീർ വിവിധ ദിവസങ്ങളിലായി തൃപ്രയാർ ഭാഗത്തെ വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വലപ്പാട് സി . ഐ സുശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്.കെ.ഡി, മനോജ്.പി.യു, അനീഷ്, അനൂപ്, പ്രബിന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, ലെനിന്‍  എന്നിവരും  പ്രതിയെ പിടി കൂടിയ സംഘത്തില്‍  ഉണ്ടായിരുന്നു. 

Leave A Comment