ക്രൈം

ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; സുഹൃത്ത് വീഡിയോ പകര്‍ത്തി

ബംഗളൂരു: അവിഹിത ബന്ധങ്ങളിൽ പ്രതികാരം പരിധിവിടുകയും അതിക്രൂരമായി മാറുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്.ഇതിപ്പോൾ  ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ചാണ്  യുവാവിന്റെ പ്രതികാരം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലുക്കിലാണ് സംഭവം.

മാരേഷ് എന്ന യുവാവിന്റെ കഴുത്താണ് മുറിച്ചത്. ഇയാള്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച വിജയ് മാരേഷിന്റെ കഴുത്ത് മുറിച്ച് രക്തം കുടിക്കുകയായിരുന്നു.

 ജൂണ്‍ പത്തൊന്‍പതിനായിരുന്നു സംഭവം. സുഹൃത്ത് ജോണിനൊപ്പം മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് മാരേഷിന്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിച്ചു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ജോണ്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പരിക്കേറ്റ മാരേഷ് ആശുപത്രിയിലാണ്. യുവാവിന്റെ പരാതിയിലാണ് വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Comment